Sunday, January 20, 2013

nilaavinte gadgadham

വിശപ്പാണോ പാട്ടാണോ വലുത്?
എഴുത്തോ വിശപ്പോ വലുത് എന്ന് ചില എഴുത്തുകാര്‍ ചോദിച്ചിട്ടുണ്ട്.
ബഷീര്‍ എഴുത്തല്ല വിശപ്പ്‌ എന്ന് പറയാതെ പറഞ്ഞ ഒരു സന്ദര്‍ഭം ജീവിത കഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യ സമരകാലത്തെ ആവേശം തിളച്ചു മറിഞ്ഞപ്പോള്‍ ബഷീര്‍ വണ്ടി കേറി കോഴിക്കോട്ടെത്തി.
ഒരു നേതാവിനെ  കുറിച്ചു കേട്ടിരിക്കുന്നു ,പരിചയമുള്ള ഒരു സൈതു  മുഹമ്മദ്‌ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു.
അദ്ദേഹമാണ് മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബ്.ബഷീര്‍ അല്ലമീന്‍ ലോഡ്ജിലെത്തി.
സാഹിബ് ഇല്ല.സൈത് മുഹമ്മദും ഇല്ല.രണ്ടു ദിവസ യാത്രയില്‍ തളര്‍ന്ന ബഷീര്‍ അല്ലമീന്‍  ലോഡ്ജിന്റെ കോലായില്‍ കിടന്നു ഉറങ്ങിപ്പോയി.
രാത്രി ഒരാളുണ്ട് വിളിച്ച്ചുനര്‍ത്തുന്നു.:നിങ്ങളാണോ എന്നെ കാണാന്‍ ആലപ്പുഴ നിന്ന് വന്നത്?
ബഷീര്‍ തല കുലുക്കുന്നു.
അദ്ദേഹത്തിന്റെ ചോദ്യം:വിഷക്കുനുണ്ടാല്ലേ?എന്തെങ്കിലും കഴിച്ചു വരണം.
കൂടെ ഒരാളെ കാശു കൊടുത്ത് പറഞ്ഞയക്കുന്നു.ബഷീര്‍ പറഞ്ഞു മനസ്സില്‍:  ഇതാണ് ദൈവം.
സ്വാതന്ത്രമോ  എഴുത്തോ അല്ല വിശപ്പാണ് പ്രധാനം. വിശപ്പറി ഞ്ഞവനേ   അതറിയൂ എന്ന് മാത്രം.

ബാബുരാജ് എന്നാ സന്ഗീതന്ജന്‍ വിശപ്പ്‌ നന്നായി അറിഞ്ഞവന്‍..അത് കൊണ്ടാണ് ആരുമില്ലാതായ കാലം
തെരുവില്‍ പാടി നടന്നത്.വയറ്റത്തടിച്ചു പാടി നടന്നിരുന്നു എന്ന് ചിലര്‍.  വയറ്റത്തടിച്ച് പാടിയത്  തബലയോ കാപ്ലാന്‍ കട്ടയോ  ഇല്ലാഞ്ഞിട്ടല്ല.ഇതാ ഈ വയറ്റിന് ഉള്ളില്‍  വിശപ്പ്‌ എന്നാ ചെകുത്താന്‍ ഉണ്ട് എന്ന്  എന്ന് അറിയിക്കാനാണ്.

തെരുവില്‍ നിന്ന് എങ്ങനെ രക്ഷകനായ കുഞ്ഞിമുഹമ്മദ്  എന്നാ പോലീസുകാരന്റെ കയ്യിലെത്തി?
തെരുവില്‍ പാടു പാടി നടക്കുന്ന ബാബുരാജിനെ കണ്ടു ,
ആ സംഗീത പ്രിയന് സിദ്ധിയുടെ സ്പര്‍ശം അറിയാനായി എന്ന് പറയപ്പെടുന്നു.
തലശ്ശേരിയില്‍ നിന്ന് കോഴിക്കോടന്‍ തെരുവിലെത്തിയ ബാബുരാജിനെ കുഞ്ഞിമുഹമ്മദ്  കാണുന്നതിനിടയില്‍ ഒരു വലിയ കഥ  മറഞ്ഞു കിടക്കുന്നു.ഞാന്‍ ഒരു തെരുവ് ഗായകനെ കണ്ണി ആക്കുകയാണ്
.ബാബുരാജ് എന്നാ കുട്ടി മിട്ടായിത്തെരുവില്‍ നിന്ന് കണ്ടെത്തുന്ന ഒരു തെരുവ് ഗായകന്‍. ഏതോ  അന്തപ്പുരങ്ങളില്‍  ആരാധിക്കപ്പെട്ടു കര്‍പ്പൂര നാളമായി കത്തിയെരിഞ്ഞ്‌ വലിച്ചെറിയപ്പെട്ട  ഒരു പാടുകാരന്‍.
ബാബുരാജ് അയാളെ മാഷെ എന്ന് വിളിക്കുന്നു.ബാബുരാജിന് ജീവിതത്തില്‍ കഴിച്ച ഏറ്റവും രുചിയുള്ള ചോറും മത്തിക്കറിയും വാങ്ങി കൊടുക്കുന്നു.കൂടെ പാടുന്നു.
ബാബുരാജ് ഹാര്‍മോണിയം വായിക്കുന്നത് കണ്ടു കെട്ടിപ്പിടിച്ചു കരഞ്ഞു പറയുന്നു:
ഈ വിരലുകള്‍ ദൈവം തന്നതാണെന്ന് പലരും പലരും ഇനി പറയും.പക്ഷെ വിരലും ശബ്ദവും മാത്രം ഉണ്ടായത്  കൊണ്ട് കാര്യമില്ല.പാട്ടിന്റെ ഉള്ളരിയുന്ന മനസ്സ് വേണം.
അപ്പോള്‍ നീലനിലാവിന്റെ ഗദ്ഗധമായി  പാട്ട്  പൊഴിയുന്നു...

Saturday, January 19, 2013

kandtthi njaaanum

ചിലത് ആരും പറയാതെ നാം പഠിക്കുന്നു.
വെള്ളത്തില്‍ എറിഞ്ഞ  നായയെ പോലെ ,
നീന്തുന്നു,
മുങ്ങിയേ ക്കും ,
വെള്ളം കുടിച്ചു പോയേക്കും,
തപ്പിത്തടഞ്ഞു നാം അപ്പോഴേക്കും എങ്ങനെയോ നീന്തി പഠിക്കുന്നു ,
നാം നമ്മുടെ തന്നെ ദ്രോണരാകുന്നു.
കുട്ടികള്‍ക്ക് ഒരു നൂതന സാങ്കേതിക വിദ്യയില്‍ പടുത്ത  ഒരു 
കൊച്ചു യന്ത്രം കൊടുത്ത് നോക്കൂ 
അര മണിക്കൂര്‍ കൊണ്ട് അതിന്റെ ഊടുവഴികളിലൂടെ സഞ്ചരിച്ചു സ്വയം കണ്ടെത്തുന്നു.

നാള്‍ ഏറെയായി  ഞാന്‍ മലയാളത്തില്‍ ബ്ലോഗ്‌ ചെയ്യാന്‍ ആശിക്കുന്നു.
ഇന്ന്  നഗരത്തില്‍  ചുറ്റിക്കറങ്ങി  മടങ്ങിയെത്തി,
ഈ യന്ത്രത്തിന് മുന്നിലിരുന്നു ,
വിരലുകള്‍ എതോക്കയോ ഓളങ്ങള്‍ക്കിടയില്‍ ഊഴ്ന്നു കേറിയപ്പോള്‍   ,
ഇതാ ഞാനും നീന്താന്‍ പഠിച്ചുവല്ലോ.
ഹാവൂ..

avanavanode samsaarikkunnavar

ഇന്ന് ഞാന്‍ ടോരോന്ടോ നഗരത്തിലെ  ഫെയര്‍ വ്യൂ ഫുഡ് കോര്‍ട്ടില്‍ വെച്ചു ഞാന്‍ ഒരു സ്ത്രീയെ കണ്ടു.
അവര്‍ ഒറ്റക്കായിരുന്നു.അവര്‍ ഭക്ഷണം കഴിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.അവരുടെ മുന്നില്‍ 
ഭക്ഷണത്തിന്റെ തെര്‍മോകോള്‍ പാത്രങ്ങള്‍ അടച്ചു കിടപ്പുണ്ട്.അവരുടെ ബാഗ് മേശപ്പുരത്തുണ്ട്.
അവര്‍ സംസാരിക്കുന്നത് കേട്ട് ആദ്യം ഞാന്‍ വിചാരിച്ചതു അവര്‍ മൊബൈലില്‍ സംസാരിക്കുകയാണ് എന്നാണു.ചിലപ്പോള്‍ ഞാന്‍ കാണാത്ത ഹിയര്‍ ഫോണ്‍ വെച്ചിട്ടുണ്ടാവാം എന്ന്നാണ് ആദ്യം കരുതിയത്‌.
അവര്‍ ഏറെ നേരമായി സംസാരിക്കുന്നല്ലോ എന്നാ നിരീക്ഷണത്തിലാണ് ഞാന്‍ സൂക്ഷിച്ചു നോക്കിയത്.എനിക്ക് എതിരെ തോട്ടപ്പുറമുള്ള മേശക്കടുത്തു ഇരിക്കുന്ന അവര്‍ തനിച്ചു തന്നോട് തന്നെയാണ് സംസാരിക്കുന്നത് എന്ന് അപ്പോഴാണ്‌ ഞാന്‍ മനസ്സിലാക്കിയത്.അവര്‍ സംസാരിക്കുകയും മറുപടി കേള്‍ക്കാന്‍ കാതു  കൂര്‍പ്പിക്കുകയും ചെയ്യുന്നു.പെട്ടെന്ന് അതിനുള്ള പ്രതികരണം നല്‍കുന്നു.തൊട്ടടുത്തു ഒരാള്‍ ഉള്ളത് പോലെയാണ് അവര്‍ സംസാരിക്കുന്നത്.ചിലപ്പോള്‍ കൈ കൊണ്ട് അവര്‍ പറയുന്ന വാക്കുകള്‍ക്കു ചേരുന്ന വിധം ആംഗ്യങ്ങളും  കാണിക്കുന്നുണ്ട്.ആ വിക്ഷേപങ്ങള്‍ ഏതോ അടുത്തറിയാവുന്ന ഒരാളോട് എന്ന മട്ടിലാണ് കാണിക്കുന്നത് .
ഞാന്‍ അവരെ നോക്കി ആലോചിച്ചു:ആരോടാണ് അവര്‍ സംസാരിക്കുന്നത്?
എനിക്കറിയാത്ത ആ ഭാഷ അവരുടെ വിചാരങ്ങളെ എന്നെ അറിയിക്കുന്നുമില്ല.

എന്നെ മറ്റൊരു വിചാരം അലട്ടാന്‍ തുടങ്ങി.
അവര്‍ വിഷാദ രോഗത്തിന് കീഴ്പെട്ടവരോ?അല്ല,മനസ്സ്  പറഞ്ഞു: ഒറ്റയില്‍  ഒറ്റയായ, മഹാനഗരത്തില്‍ ഏകയായ,
എല്ലാവരില്‍ നിന്നും അകന്നു ഒരു ദ്വീപില്‍ അകപ്പെട്ട,ചുറ്റുമുള്ളവര്‍ ആരുമല്ലാതായ, അവര്‍ തന്നോട് തന്നെ സംസാരിക്കുന്നു.മഹാനഗരത്തിന്റെ ഉല്പന്നം.

എല്ലാവരും ഉണ്ടായിട്ടും സ്വന്തം വിചാര വികാരങ്ങളെ പങ്കു വെക്കാന്‍  ആരുമില്ലാത്തവര്‍ക്ക്  സംസാരിക്കാനുള്ള മഹാനഗരങ്ങളിലെ ക്ലിനിക്കുകളില്‍ പോകുന്നതിനെ കുറിച്ചു വായിച്ചിട്ടുണ്ട്.
നമ്മള്‍ പറയുന്നത് കേള്‍ക്കാന്‍ ആളുണ്ട്.പ്രൊഫഷണല്‍ എക്സ്പെര്‌ട്ടുകള്‍ .
ഓരോ നിമിഷത്തിനും പണം കൊടുക്കണമെന്ന് മാത്രം.
ഒരാളിന്റെ ഒഴിവിനു അത്തരം ക്ലിനിക്കുകള്‍ ഇല്ലെങ്കിലോ?അവിടം പോകാന്‍ ആവശ്യത്തിനു പണം ഇല്ലെങ്കിലോ?
ഒറ്റപ്പെടലിന്റെ ഈ ദുരന്താവസ്ത്തയില്‍ അവരവര്‍ അവരവരോട്  തന്നെ സംസാരിക്കേണ്ടി വരുന്നു.

ഞാന്‍ എന്റെ ഉമ്മയെ കുറിച്ചു ആലോചിച്ചു പോയി.ആരും അടുത്തില്ലാത്ത അവസ്ഥയില്‍ ഉമ്മ ,തീര്‌ച്ച ,ഒറ്റയ്ക്ക് സംസാരിച്ചെക്കും.ഇന്നേ വരെ സംസാരിക്കാന്‍ ആളില്ലതായിട്ടില്ല..കൂട്ടുകുടുംബത്തിന്റെ ധാരാളിത്തത്തില്‍ വളര്‍ന്ന ഞാനും സംസാരിക്കാന്‍ അരുമില്ലാതായല്‌ സ്വയം സംസാരിച്ചെക്കും.

ഞാനിപ്പോള്‍ ചെയ്യുന്നതും അതാണല്ലോ....

Friday, January 18, 2013

thedunathaare ee shoonyathayil

araanu baubrajinte umma?baburaaj enna mohameed sabir 
janicchu naalu varsham aakunnathinu mumpu
avar marichu poyi.
oeru fathima ennu parayunnu.avarude kudumbangangal arumille?
baburajinte ummayude kudumbakkaraayi aarum avakaasha vadangal undaakkiyittumilla.
kaalatthil evideyo alinjillathaayi avarude verukal.
ee sangeethanjante baappa kalkatthayileeku poyi eenu kada.
umma mannilekkum.
aarumillathe theruvu paatukaaranaayi,
pinne malayaalatthinte sangeetha ithihaasamaaya 
sabir enna baburaj thante baappyekkurichum ummayekkurichum 
anewshicchittundaakille?

swanthamaaya perilla.aadyam pirannu mariccha aankuutiyude peraanu randaamathu piranna baburajinu nalkiyathu:mohammed sabir.
athum ilaathaayiathu mumbayil vecho punjabil vecho baburajaayi.
swanthamaayi baapayo ummayo ummayude kudumbakkaaro,
baappa randaamathu kalyaanam kazhichhathu thalasseriyil ninnanennum .sabir avide ethaanum varshangakl ninnittundennum pararyunnu,
angine enkil avarude kudumbakkaaro,
onnumilllaattha oru lokatthu ninnaanu baburaaj undaakunnathu.
kaalam olippichu vecha ee verukal namukku venda,baburaj athanweshichirunno?
chodikkaan aalilla.ullappol aarum chodicchilla.
kouthukamundu ingane chila rahasyangal prgalbhanaaya
aa sangeethanjante jeevithatthil olippicchu vecchirikkunnathu.

baburaaj ee verukal thedippoyirunnenkil...
utharam kittiyirikkumo?
thedunnathaare  nee shoonyathayil...

Thursday, January 17, 2013

varumennoru kinaavu kandu

innale njaan paamaranaam paattukaaran oru adhyaayam ezhuthi.
raatriyude nisshabda yaamangalil njaan paatukaarante kuttikkalatthe kurichu ,
baappaayekkurichu,chikanjedukkukayaayirunnu.
mohammed jaan enna paattukaarante baappa kalkaatthakkkaranaanu ennu parayunnu.
kannooril arakkal raajaavinte kshanamanusarichu paattu paadaan vannathaayirunnu.
kozhikkottu kaahn sahobinte kshanamundaayi,vannu.kozhikkootu kalyaanam kazhicchu,moonnu kuttikalil randaaman paattukaaran.ummaa enno marichu.baappa engotto poyi.
baappayil ninnu kittiyathenthu ?
baappa oru murinju poya paattaayi maari.
anujan majeed chodikkum:babujaan evide poyi?
paattu padaan poyi.
ennu varum?
kelkkaattha paattay maariya babujan varumennoru kinaavu kandu paatukaaran.
kinaavu maatram. 

Tuesday, January 15, 2013

paamaranaam paattukaaran

it is my long wish to write a novel.

paaamaranaaam paaattukaaaran.
i wish to write  on baburaj.
a fiction on baburaj-
after a struggle with in me ,that persisted for the last three years,
i have decided t start.for the last  one month i was going through his 
birth,childhood,struggles,hardships,
music in his blood,street singer,with communist movement,
in drama troups,as a mehfil singer,in film world,
at his peak,alcohol,falling down and death in a hospital in madras...
and with enquiry on his kabar....in the cemetery yard.

question in myself was the structure of the novel.
once at a time of his fall i met baburaj and
urged for an interview.he agreed and said :come when you are free.
unfortunate,i could not as was gone for my pg studies in thiruvananthapuram.
and with in months he had his last breath.
i was thinking with the promised  interview,and to listen to his music of life.21 chapters in my mind,now.
i think i may write at least the first draft with in a month.
if i can...
and this may be a pledge to myself: i will do it! 

Tuesday, November 23, 2010

ayyyappan malayaalikalude kapadasdaacharathe chodyam cheyduvo?

ayyappanum avadoothanum

maricha aaline kuttam paranjukooda.
ithu ayyappante kavithayekuricho vyakthithathe kuricho ulla visakalanavumalla.
ayyappante vyakthithwathe kurichu nammude aalukal vechu pularthunna
dharanayum pracharippikkunna athyukthikalumaanu enne adbhudappedutthunnadu.
ayyappan avadoothanaayirunnu,ayyappan malayaalikalude kapada sadacharathe chodyam cheydayaalaanu,ayyappan nirathu veedaakiyavanaanu,ayyappanu ezhuthan oru mesha polum undaayirunnilla..........ingane pokunnu athykthikal.
ayyappan roadil kazhinja aalaanu.ayyappan arude keeshayilum kayyittu avasyathinulla panam edutha aalaanu.ayyappan paadi nadanna aalaanu.paaripparanna manushyan.
sthaapanavalkarikkappetta vyvasthakal sweekarikkkathe vazhi maari nadanna vyakthi.
sariyaanellam.adisthaana paramaayi ee vyavahaaramellaam prakadippichadu madyam enna lahari vasthuvinu keezhadangiya rogi aayathu kondaanu enna vasthutha ee prashmsa vachanangal padachu vidunnavar ariyunnille?madyapaanam orikkalum ozhivaakkanavatha avasthayil ethumpole,amitha madyaasakthiyil pedumbole,ayaal oru rogiyaanu.rogathinte bhahya
prakadanamaanu ee vykthikalude sthapanavalkarikkapeeta palthinteyum niraasam.athu aadarsavalkarikkappedunnathu mattoru rogamaanu.arivillaymayaanu.
saamanya janathaye thettiddharippikkunna criminal pravarthanamaanu.
samooha drohamaanu.madyapanasakthi enna rogathe manassilaakkkan ee koottar sramikkuka.
paranjathelllam pazhvaakukalaanennu manassilaakum.
madypichu rogikakalaayi maariya pala kalaakaaranmare kurichum ithu mumbum paranjittundu.
vayalaar,john abraham,tr,victoe leenas thudngiya kalaakaranmaare kurichellaam ee vicharam palarum padarthi konde irikkunnundu.vyaajokthikale thirichariyuka.
kalayum sahithyavum vere manushyante rogam vere ennu manassilaakuka.

np hafiz mohamad 24 november 2010